ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ സൗന്ദര്യശാസ്ത്രവും ചരിത്രപഥങ്ങളൂം അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.ചെറുകഥ എന്ന സാഹിത്യരൂപം , ആദ്യത്തെ മലയാള ചെറുകഥ ,കഥയിലെ വാചിക പാരമ്പര്യം ,കാല്പനികതയും യാഥാർത്ഥ്യവും ചെറുകഥയിൽ തുടങ്ങിയ ലേഖനങ്ങൾ ഒന്നാം ഭാഗത്ത് ചേർത്തിരിക്കുന്നു.
ഇ.വി കൃഷ്ണപിള്ള, കാരൂർ, എം.ടി വാസുദേവൻ നായർ,മാധവികുട്ടി,എം.പി നാരായണപിള്ള,പി.വത്സല, എം.സുകുമാരൻ,വി.പി.ശിവകുമാർ,വിക്ടർ ലീനസ്,എൻ.പ്രഭാകരൻ എന്നിവരുടെ കഥാലോകങ്ങളെ കുറിച്ചുള്ള പഠനങ്ങൾ രണ്ടാം ഭാഗത്തുണ്ട്.
ഒന്നാം പതിപ്പ് – 1999 , കറന്റ് ബുക്സ് ,കോട്ടയം.
രണ്ടാം പതിപ്പ് 2009 , സാഹിത്യപ്രവർത്തക സഹകരണ സംഘം,കോട്ടയം