എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെക്കുറിച്ചുള്ള പഠനഗ്രന്ഥം. എം.ടി. എന്ന എഴുത്തുകാരന്റെ സർഗ്ഗശേഷി ഏറ്റവും മികച്ച നിലയിൽ പ്രകടമാകുന്ന ചെറുകഥകളിൽ, അവയുടെ പ്രമേയപരവും ശില്പപരവുമായ സവിശേഷതകളെ വിശകലനം ചെയ്യുന്ന പതിനാല് അധ്യായങ്ങൾ. ഒപ്പം എം.ടി. എന്ന പത്രാധിപരെക്കുറിച്ചുള്ള ഒരു വിലയിരുത്തലും.

ഒന്നാം പതിപ്പ് – 2017 ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.