ആഖ്യാനത്തിന്റെ അടരുകൾ

കവിതാപഠനങ്ങളുടേയും നോവൽ പഠനങ്ങളുടേയും ചെറുകഥാപഠനങ്ങളുടേയും സമാഹാരം.വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളെ രൂപപ്പെടുത്തിയ സാംസ്കാരിക സന്ദർഭങ്ങളേയും അവ സംവഹിക്കുന്ന കലാമുദ്രകളേയും കണ്ടെടുക്കുന്നു.

Read more ആഖ്യാനത്തിന്റെ അടരുകൾ

ചെറുകഥ: വാക്കും വഴിയും

ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ സൗന്ദര്യശാസ്ത്രവും ചരിത്രപഥങ്ങളൂം അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.ചെറുകഥ എന്ന സാഹിത്യരൂപം , ആദ്യത്തെ മലയാള ചെറുകഥ ,കഥയിലെ വാചിക പാരമ്പര്യം ,കാല്പനികതയും യാഥാർത്ഥ്യവും ചെറുകഥയിൽ തുടങ്ങിയ ലേഖനങ്ങൾ ഒന്നാം ഭാഗത്ത് ചേർത്തിരിക്കുന്നു.

Read more ചെറുകഥ: വാക്കും വഴിയും

എം ടി : അക്ഷരശില്പി

എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെക്കുറിച്ചുള്ള പഠനഗ്രന്ഥം. എം.ടി. എന്ന എഴുത്തുകാരന്റെ സർഗ്ഗശേഷി ഏറ്റവും മികച്ച നിലയിൽ പ്രകടമാകുന്ന ചെറുകഥകളിൽ, അവയുടെ പ്രമേയപരവും ശില്പപരവുമായ സവിശേഷതകളെ വിശകലനം ചെയ്യുന്ന പതിനാല് അധ്യായങ്ങൾ. ഒപ്പം എം.ടി. എന്ന പത്രാധിപരെക്കുറിച്ചുള്ള ഒരു വിലയിരുത്തലും. ഒന്നാം പതിപ്പ് – 2017 ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

Read more എം ടി : അക്ഷരശില്പി

കഥയുടെ കഥ

 കഥ എന്ന ആഖ്യാനരൂപത്തെക്കുറിച്ചും ചെറുകഥ എന്ന സാഹിത്യരൂപത്തെക്കുറിച്ചുമുള്ള പരിചായക ഗ്രന്ഥം. ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ സവിശേഷതകൾ, പ്രാചീന ഭാരതീയ കഥാപാരമ്പര്യം,ചെറുകഥ ലോകസാഹിത്യത്തിൽ, ചെറുകഥ ഇന്ത്യൻ സാഹിത്യത്തിൽ എന്നീ അധ്യായങ്ങൾക്ക് ശേഷം അഞ്ച് അധ്യായങ്ങളിൽ മലയാളചെറുകഥയുടെ ചരിത്രം വിവരിക്കുന്നു. ഒന്നാം പതിപ്പ് 2007 ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം. രണ്ടാം പതിപ്പ് 2008 ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

Read more കഥയുടെ കഥ

കടമ്മനിട്ടക്കാലം

1970 കൾ മുതൽ പരിചയപ്പെടുകയും ആത്മബന്ധം സ്ഥാപിക്കുകയും ചെയ്ത സാംസ്കാരിക വ്യക്തിത്വങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള ഓർമ്മക്കുറിപ്പുകൾ ഗ്രാമീണ വായനശാല കയ്യെഴുത്തു മാസിക എന്നിവയെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ കൂടാതെ കടമ്മനിട്ട രാമകൃഷ്ണൻ,കോവിലൻ,എം.വി.ദേവൻ, കുഞ്ഞുണ്ണിമാസ്റ്റർ,പുതുപ്പള്ളി രാഘവൻ,നരേന്ദ്രപ്രസാദ് ,ഡി.വിനയചന്ദ്രൻ ,നടൻ മുരളി,സുകുമാർ അഴീക്കോട് ,എ അയ്യപ്പൻ,കാക്കനാടൻ,ഒ.വി.വിജയൻ തുടങ്ങിയവരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ. കോവിലൻ , കടമ്മനിട്ട , കാക്കനാടൻ എന്നിവരുമായി നടത്തിയ വിശദമായ അഭിമുഖങ്ങളും.

Read more കടമ്മനിട്ടക്കാലം

കഥയും ഭാവുകത്വപരിണാമവും

  കഥ എന്ന സംജ്ഞയെ ആഖ്യാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന കഥയുടെ പൊരുൾ, ലോക കഥാപാരമ്പര്യത്തെ വിവരിക്കുന്ന കഥയുടെ തായ്വഴികൾ എന്നീ ലേഖനങ്ങളാണ് ഒന്നാം ഭാഗത്തുള്ളത് മൂർക്കോത്തു കുമാരൻ, വി.ടി.ഭട്ടതിരിപ്പാട്, എസ്.കെ.പൊറ്റക്കാട്, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം, കെ.സരസ്വതിയമ്മ,കാരൂർ,മാധവിക്കുട്ടി,സി വി ശ്രീരാമൻ, യു.പി.ജയരാജ്, എൻ.എസ്.മാധവൻ, സന്തോഷ് എച്ചിക്കാനം,സുഭാഷ് ചന്ദ്രൻ,

Read more കഥയും ഭാവുകത്വപരിണാമവും

കഥയുടെ വാർഷിക വലയങ്ങൾ

ആദ്യഭാഗത്ത് ചെറുകഥയോട്  ബന്ധപ്പെട്ട പൊതു പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ആറ് ലേഖനങ്ങൾ. രണ്ടാം ഭാഗത്ത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയ ഗദ്യ കഥകളെ കുറിച്ചും, എസ് കെ പൊറ്റക്കാട്, പി കേശവദേവ്, ബഷീർ, അന്തർജനം, സി ബി കുമാർ, ഉറൂബ്, ടി പത്മനാഭൻ, മാധവിക്കുട്ടി, എം ടി, കോവിലൻ, എൻ.മോഹനൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു,ആനന്ദ്, എം സുകുമാരൻ, എസ് സി വേണുഗോപാലൻ നായർ, സാറാജോസഫ്, സി ആർ ഓമനക്കുട്ടൻ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥാലോകങ്ങളെ കുറിച്ചുള്ള പഠനങ്ങൾ.

Read more കഥയുടെ വാർഷിക വലയങ്ങൾ