1970 കൾ മുതൽ പരിചയപ്പെടുകയും ആത്മബന്ധം സ്ഥാപിക്കുകയും ചെയ്ത സാംസ്കാരിക വ്യക്തിത്വങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള ഓർമ്മക്കുറിപ്പുകൾ ഗ്രാമീണ വായനശാല കയ്യെഴുത്തു മാസിക എന്നിവയെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ കൂടാതെ കടമ്മനിട്ട രാമകൃഷ്ണൻ,കോവിലൻ,എം.വി.ദേവൻ, കുഞ്ഞുണ്ണിമാസ്റ്റർ,പുതുപ്പള്ളി രാഘവൻ,നരേന്ദ്രപ്രസാദ് ,ഡി.വിനയചന്ദ്രൻ ,നടൻ മുരളി,സുകുമാർ അഴീക്കോട് ,എ അയ്യപ്പൻ,കാക്കനാടൻ,ഒ.വി.വിജയൻ തുടങ്ങിയവരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ. കോവിലൻ , കടമ്മനിട്ട , കാക്കനാടൻ എന്നിവരുമായി നടത്തിയ വിശദമായ അഭിമുഖങ്ങളും.

അതീവം ഭാവാത്മകമായ ഭാഷയിൽ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഓരോന്നും ഓരോ ചെറുകഥ പോലെ ഹൃദ്യം.

ഡി.സി. ബൂക്സ് , കോട്ടയം.

 

ഒന്നാം പതിപ്പ് 2014 

രണ്ടാം പതിപ്പ് 2015 

മൂന്നാം പതിപ്പ് 2015