കഥ എന്ന സംജ്ഞയെ ആഖ്യാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന കഥയുടെ പൊരുൾ, ലോക കഥാപാരമ്പര്യത്തെ വിവരിക്കുന്ന കഥയുടെ തായ്വഴികൾ എന്നീ ലേഖനങ്ങളാണ് ഒന്നാം ഭാഗത്തുള്ളത്

മൂർക്കോത്തു കുമാരൻ, വി.ടി.ഭട്ടതിരിപ്പാട്, എസ്.കെ.പൊറ്റക്കാട്, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം, കെ.സരസ്വതിയമ്മ,കാരൂർ,മാധവിക്കുട്ടി,സി വി ശ്രീരാമൻ, യു.പി.ജയരാജ്, എൻ.എസ്.മാധവൻ, സന്തോഷ് എച്ചിക്കാനം,സുഭാഷ് ചന്ദ്രൻ,

ബി.മുരളി, സിതാര.എസ്, ഇ.സന്തോഷ് കുമാർ കെ.എ.സെബാസ്റ്റ്യൻ, എന്നിവരുടെ കഥകളെക്കുറിച്ചുള്ള പഠനങ്ങൾ രണ്ടാം ഭാഗത്തുണ്ട്. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക, എസ്.കെ.പൊറ്റക്കാടിന്റെ മെയിൽ റണ്ണർ,ഒ.വി.വിജയന്റെ  ഒരു യുദ്ധത്തിന്റെ ആരംഭം എന്നീ കഥകളെക്കുറിച്ചുള്ള പഠനങ്ങളും ഈ പുസ്തകത്തിലുണ്ട് . മലയാളചെറുകഥാ നിരൂപണത്തെക്കുറിച്ചുള്ള ഒരു ലേഖനം ഇതിലുൾപ്പെടുത്തിയിരിക്കുന്നു.

 

ഒന്നാം പതിപ്പ് 2002,കറന്റ് ബൂക്സ്

രണ്ടാം പതിപ്പ് 2012,സാഹിത്യപ്രവർത്തക സഹകരണ സംഘം,കോട്ടയം.