കവിതാപഠനങ്ങളുടേയും നോവൽ പഠനങ്ങളുടേയും ചെറുകഥാപഠനങ്ങളുടേയും സമാഹാരം.വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളെ രൂപപ്പെടുത്തിയ സാംസ്കാരിക സന്ദർഭങ്ങളേയും അവ സംവഹിക്കുന്ന കലാമുദ്രകളേയും കണ്ടെടുക്കുന്നു.

എഴുത്തും കാലവും,കവിത,നോവൽ, ചെറുകഥ,എഴുത്തും ജീവിതവും എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായി ഇരുപത്തിയൊമ്പത് പഠനങ്ങളുടെ സമാഹാരം.തിരുവിതാംകൂർ സ്വാതന്ത്ര സമരചരിത്രത്തിന് ബഷീർ എഴുതിയ ആമുഖം അനുബന്ധമായി ചേർത്തിരിക്കുന്നു.മലയാളസാഹിത്യനിരൂപണത്തിന്റെ സമകാലികമായ രാഷ്ടീയബോധ്യങ്ങളെ (സ്ത്രീ-ദളിത്-പരിസ്ഥിതി) വായനയുടെ സൗന്ദര്യശാസ്ത്രമായി രൂപപ്പെടുത്തുന്ന പഠനങ്ങൾ ശ്രദ്ധേയം.വിവിധ സാഹിത്യരൂപങ്ങളെ മുൻനിർത്തി മലയാളസാഹിത്യത്തിന്റെ ഭാവുകത്വപരമായ ചരിത്രം രേഖപ്പെടുത്താനുള്ള ദൗത്യങ്ങളിലൊന്ന്.

2009 ലെ കേരള സാഹിത്യഅക്കാദമി അവാർഡിന് അർഹമായി.

ഒന്നാം പതിപ്പ് 2006 ഡി.സി ബൂക്സ്
രണ്ടാം പതിപ്പ് 2007 ഡി.സി ബൂക്സ്
മൂന്നാം പതിപ്പ് 2010 ഡി.സി ബൂക്സ്